ഞങ്ങളേക്കുറിച്ച്

അഗതികൾക്ക് കൂടൊരുക്കി സ്നേഹസാഗരം

നൗഷാദ് ബാഖവി പറഞ്ഞ ജീവകാരുണ്യം പ്രഭാഷണ പദാവലികളിലെ ചില അക്ഷരക്കൂട്ടങ്ങൾ മാത്രമല്ല സഹജീവികൾക്കായി അദ്ദേഹമൊഴുക്കിയ കണ്ണുനീർ പ്രഹസനത്തൻറെതുമല്ല, കൂടെപ്പിറപ്പുകളുടെ നരകയാതനകൾ ആത്മനൊമ്പരമാക്കിയ ഒരു പച്ച മനുഷ്യന്റെ നിശബദ നിലവിളികളായിരുന്നു എന്നതിന് സ്നേഹസാഗരം സാക്ഷി

ജീവിതപ്പെരുവഴിയിൽദിശയറിയാതെ പകച്ച് പോയ പതിത ജന്മങ്ങൾക്ക് സ്നേഹത്തനെlറ കുളിരലകളായി സ്നഹസാഗരം അവരുടെ മനസുകളിൽ തലയുയർത്തി നിൽക്കുമ്പോൾ ചാരിതാർത്ഥ്യം കൊണ്ട് അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നുണ്ടാവണം'

അവഗണനയുടെയും ഒറ്റപ്പെടലിന്റെയും തുരുത്തുകളിൽ കരയാൻ മറന്ന ചൈതന്യ മററ കണ്ണുകളിൽ പ്രകാശം പരത്തിയ പ്രയാണത്തിൽ പ്രതിസന്ധികളേറെയുണ്ടായപ്പോഴും അള്ളാഹുവിന്റെ പ്രീതിയും കാരുണ്യവും മാത്രമായിരു ന്നു അദ്ദേഹത്തിന്റെ മനസിൽ. പ്രതാപത്തിന്റെ അലങ്കാരം മാഞ്ഞ് മരവിച്ച മനസും വഴങ്ങാത്ത ശരീരവുമായി ജീവിതം വഴിമുട്ടിയ മനുഷ്യന്റെ നിസാരത തിരിച്ചറിവിന്റെ വിദ്യുത് പ്രവാഹമായി ഏവരുടെയും മനസ്സിനെ മുട്ടി വിളിക്കണമെന്ന് അദ്ദേഹം പറയുന്നു

സ്വാന്തനത്തിന്റെ നനുത്ത കുളിരേറ്റ ഈ സ്നേഹക്കൂടാരത്തിൽ ജാതിമത വ്യത്യാസമില്ലാതെ ഏവരും സ്നേഹത്തിന്റെ ധന്യതയിലാണ്. ആശ്രയമനവർക്ക് അഭയം മാത്രമല്ല ജീവിക്കാനുള്ള കരുത്തും പുതിയ പ്രതീക്ഷകളും കൂടിയാണ് സ്നേഹസാഗരം നൽകുന്നത്. മരുന്നുകൾക്കും ചികിത്സക്കുമായി അന്തേവാസികൾക്കായി ലക്ഷങ്ങൾ ചിലവഴിക്കുമ്പോഴും പൊതുവായ ധന സമാഹ രണമൊഴിവാക്കി മാതൃകയാവുകയാണ് സ്നേഹസാഗരം.

സ്ഥാപനം സന്ദർശിക്കുന്നവർ സ്നേപൂർവ്വം നൽകുന്ന സംഭാവനകളാണ് ഇതിന്റെ ചിലവുകൾക്കായി വിനിയോശിക്കുന്നത്. വാടകക്കെട്ടിടത്തിന്റെ പരിമിതികളിൽ നിന്നും സ്വന്തമായ കെട്ടിടമെന്ന സ്വപ്നത്തിലേക്ക് സഞ്ചരിക്കുമ്പോൾ, മുഷ്താഖ് അഹ്മദ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിലുള്ള നിർമ്മാണക്കമ്മിററി സുതാര്യമായി നിർവഹിക്കുന്ന ധനസമാഹരണത്തിൽ പ്രവാസികളടക്കമുള്ളവർ നൽകുന്ന സംഭാവനകളാണ് കരുത്താകുന്നത്

“മനസ്സിൽ അലമാലകളുടെ ഇരമ്പമായിരുന്ന അവർക്ക് ഒരു ജന്മം മുഴുവൻ നഷ്ടമായതിന്റെ വിങ്ങലായിരുന്നു. മിഴിനീർ മണികൾ വീണ് അവരുടെ നെഞ്ചകം പൊള്ളിയിരുന്നു സ്നേഹസാഗരം തുണയെത്തും വരെ”

കൊല്ലം ജില്ലയിലേ ചടയമംഗലം മണ്ഡലത്തിൽ ചിതറ പഞ്ചായത്തിൽ കാഞ്ഞിരത്തും മൂട് ആണ് ഇന്ന് വാടക കെട്ടിടത്തിൽഈ അഗതിമന്ദിരം നിലകൊള്ളുന്നത് .

സ്ത്രീകളും പുരുഷൻമാരുമായി ഇരുപത്തിയഞ്ചോളം അന്തേവാസികൾ ഇവിടെ പാർക്കുന്നുണ്ട്. തിരുവനന്തപുരം ജില്ലയിലെ ചിറയിൻ കീഴ് സ്വദേശിയിയും പ്രമുഖ മത പ്രഭാഷകനുമായ ചിറയിൻകീഴ് നൗഷാദ് ബാഖവിയാണ് ഈ അഗതിമന്ദിരം നടത്തുന്നത് .തന്റെ മകൻ മുഷ്ത്വാഖിന്റെ മരണശേഷമാണ് ഇങ്ങനയുളള ഒരു സേവനത്തിലേക്ക് ഇദ്ദേഹത്തെ കാലെടുത്തു വെയ്ക്കാൻ പ്രചോദനമായത്.നിലവിലേ പല അഗതി മന്ദിരങ്ങളേക്കാൾ വ്യത്യസ്ഥമായാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത് .തികച്ചും ഒറ്റപ്പെട്ട് വേദന അനുഭവിക്കുന്ന ആളുകളാണ് ഇവിടെ അന്തേവാസിയായി എത്തുന്നത്. രോഗികളായി എത്തുന്ന അവരേ നല്ല പരിചരണം നൽകി അവരുടേ ജീവിതത്തിലേക്ക് കൈ പിടിച്ച് നടത്തുക എന്നതാണ് സ്നേഹസാഗരം ഉദ്ദേക്ഷിക്കുന്നത്.ഒരുപാട് പരിമിതി യ്ക്കുള്ളിൽ നിന്നും ഈ വാടക കെട്ടിടത്തിൽ നിന്ന് പുതിയ സ്വന്തം കെട്ടിടത്തിലേക്ക് ഇതിനെ മാറ്റാനാണ് ഇതിന്റെ പ്രവർത്തകർ ശ്രമിക്കുന്നത് .മറ്റ് പിരിവുകളോ ,ഒന്നും ഇല്ലാതേ തന്നെ ഇവിടെ എല്ലാ ഇംഗ്ലീഷ് മാസവും പതിനൊന്നാം തീയതി നടക്കുന്ന പ്രാർഥനാ സംഗമത്തിൽ കിട്ടുന്ന സംഭാവനകളുമാണ് ഈ സ്ഥാപനം മുന്നോട്ട് പോകുന്നത്

ഈ സ്നേഹസാഗരത്തി ന്റെ പ്രവർത്തനം 2016 ലാണ് ആരംഭിക്കുന്നത് .അതിന്റെ മുമ്പേ ഈ പ്രവർത്തനങ്ങൾ നടത്തി കൊണ്ടിരിക്കുകയായിരുന്നു ഇതിന്റെ പ്രവർത്തകർ 2016 ൽ ഇത് ഒരു സ്ഥപനമായി മാറിയെന്ന് മാത്രം. പ്രമുഖ മനുഷാവകാശ പ്രവർത്തകനും ,പൊതു പ്രവർത്തകനും ,പ്രഭാഷകനും കൂടിയായ പനവൂർ സഫീർ ഖാൻ മന്നാനിയുടെ നേത്യത്വത്തിൽ പത്തോളം സ്‌റ്റാഫുകളാണ് ഈ സ്ഥാപനത്തിൽ അന്തേ വാസികളുടെ കാര്യങ്ങൾക്ക് പ്രവർത്തിക്കുന്നത്. ഇത് വരെ ഇരുന്നു റോളം അന്തേവാസികൾ ഈ സ്ഥാപനത്തിൽ നിന്ന് രോഗങ്ങൾ മാറി പോയിട്ടുണ്ട് .വർഷങ്ങളായി ഒറ്റപ്പെടലിന്റെ വേദനകൾ പേറി കഴിയുന്നവരും ഇതിനുള്ളിൽ ഉണ്ട്

കേരളത്തിന്റെ മിക്ക ജില്ലകളിലും ഉള്ള അന്തേ വാസികൾ ഇവിടെ യുണ്ട്. കേരളത്തിന് പുറത്ത് തമിഴ് നാട് സ്വദേശി ആയ സുബ്രമണ്യൻ ഇവിയുണ്ട് .ഒരു തീവണ്ടി അപകടത്തിൽ ഇരു കാലുകളും നഷ്ട്ടപ്പെട്ട് ജീവിതത്തിൽ ഒറ്റപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയ്ക്ക് എത്തുകയും .അവിടെ ദൈവത്തിന്റെ മാലാഖയേ പോലേ മെഡിക്കൽ കോളേജിൽ ഇങ്ങന യുള്ള പ്രവർത്തനങ്ങൾക്ക് ഓടി നടക്കുന്ന ഷാനിഫ എന്ന അവിടത്തേ നേഴ്‌സിന്റെയും മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെയും നേതൃത്വത്തിൽ സുബ്രമണ്യനേ സ്നേഹസാഗരം എറ്റെടുക്കുകയായിരുന്നു

തിരുവനന്തപുരം തൊളിക്കോട് സ്വദേശി യായിരുന്ന പഴയ കാലത്ത് ഗൽഫിൽ ഉൾപ്പെട വലിയ ബിസിനസ് സ്ഥാപനങ്ങളുടെ ഉടമയായിരുന്ന നാട്ടിൽ നല്ല നിലയിലും കഴിഞ്ഞിരുന്ന അബ്ദുൽ ജബ്ബാർ, ഗൽഫിൽ ഒരു അപകടത്തിൽ എല്ലാം നഷ്ട്ടപ്പെട്ട് അവസാനം ഉറ്റവർക്ക് വേണ്ടാ തേ ഇന്ന് സ്നേഹ സാഗരത്തിന്റെ തണലിലാണ് .

കർണ്ണാടക സ്വദേശിയായ ഒരു ഉമ്മ ഉൾപ്പെടെ ജീവിതത്തിന്റെ ഒറ്റപെടലുകളിൽ എല്ലാ വേദനകളും കടിച്ചമർത്തി നിരവധി അമ്മമാർ ഇന്ന് ഇതിനകത്ത് സന്തോഷമായി പട്ടിണിയില്ലാതെ കിടന്നുറങ്ങുന്നു

അങ്ങനെ എണ്ണിയെണ്ണി പറഞ്ഞാൽ ഇതിനുള്ളിലേ നിരവധി മനുഷ്യ ജീവനുകളുടേ ജീവിത കഥകൾ നാം കണ്ണീരോടു കൂടിയല്ലാതെ കേൾക്കാൻ കഴിയില്ല .എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്തവനെ പോലെ ,സ്വന്തം ചുമലിലേറ്റി നടന്ന മക്കൾ വീടിന് പടിക്ക് പുറത്താക്കിയവർ ,ഒരു നേരത്തേ ആഹാരത്തിന് വേണ്ടി കൈ നീട്ടിയവർ അങ്ങനെ പല പല ജീവനുകൾ പഴുത്ത് പുഴുത്ത് ശരീരം ദുർഗദ്ദത്തിൽ ആയവരെ സ്നേഹത്തോടെ വാരിയെടുത്ത് ഈ സ്നേഹസാഗരത്തിലേ പ്രവർത്തകൾ അവർക്ക് ഉള്ളവരേ പോലെ പരിചരിക്കുന്നു .ഇന്ന് ഈ പ്രവർത്തകരുടേ സ്വപ്നം ചിറയിൻകീഴ് ഇവർക്ക് വാങ്ങിയ വസ്തുവിൽ പണിയാരം ഭി ച്ച സ്വന്തം കെട്ടിടത്തിലേക്കു ഇനിയും ബഹുദൂരം മുന്നേറാനുണ്ട്

ഈ വലിയ പ്രവർത്തനങ്ങൾക്കിടയിൽ, സ്നേഹ ജാലകം എന്ന മാസികയുo ,ചികിത്സ ധനസഹായം നൽകുന്നതിന് സ്നേഹ സാന്ത്വനം, പാവങ്ങൾക്ക് തല ചായ്ക്കാൻ ഭവന പദ്ദതിയായി സ്നേഹവീട് ,സ്നേഹ സ്പർശം രക്തദാനം ,വിവാഹ ധനസഹായത്തിന് സ്നേഹമംഗല്യ പദ്ധതിയും സ്നേഹസാഗരത്തിന്റെ കീഴിൽ നടപ്പിലാക്കുന്നു

പാവപ്പെട്ട RCC രോഗികൾക്ക് സൗജന്യ ആംബുലൻസ് സർവ്വീസ് തുടങ്ങി പല നല്ല കാര്യങ്ങളും ഇവർ ഇതിന് കീഴിൽ നടപ്പിലാക്കുന്നുണ്ട് ജീവിതത്തിന്റെ ഓട്ട പാച്ചിലുകൾക്കിടയിൽ നാം കെട്ടിയുർത്തുന്ന സ്വർണ്ണ കൊട്ടാരങ്ങൾ തകർന്നടിയാൻ അധികം താമസം വേണ്ട… നാം കൂടേ യുണ്ടാകുമെന്ന് കരുതിയവർ അവസാനം നമ്മളേ കൊണ്ട് കളയുന്നത് ഇങ്ങനയുള്ള അഗതി മന്ദിരങ്ങളിലേയ്ക്കാവും.. നാം ചിന്തിക്കേണ്ട കാലം എന്നേ കഴിഞ്ഞു പോയി.

  • സ്നേഹ പരിചരണം
  • ആത്മാർത്ഥത
  • പരിപാലനം
  • കൂടെയുണ്ട്
അഗതികൾക്ക് കൂടൊരുക്കി സ്നേഹസാഗരം

സ്വദഖ വിപത്തിനെ തടയും. നമ്മളുടെ ധാന ധർമങ്ങൾ നമ്മുടെ ധനത്തെ കുറക്കുകയില്ല. അള്ളാഹു എല്ലാര്ക്കും ആഫിയത്ത് നൽകുമാറാകട്ടെ.

Federal Bank
Kizhuvilam Branch
Name: Mustaq Ahamed Memorial Charitable Trust
Account no : 12960200002179
IFSC code : FDRL0001296